May 10, 2024

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

0
     നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുളള അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍  മാനന്തവാടി നഗരസഭയില്‍ തുടങ്ങി. ആദ്യദിനം 557 പേരാണ് രജിസ്റ്റര്‍ ചെയ്തത്. വെസ്റ്റ് ബംഗാള്‍- 293, ബീഹാര്‍ – 95, തമിഴ്‌നാട് – 9, അസാം – 42, ഛത്തീസ്ഗഡ് – 6, യു.പി- 78, രാജസ്ഥാന്‍ – 10,കര്‍ണാടക- 8, ഝാര്‍ഖണ്ഡ് – 2, മധ്യപ്രദേശ് – 3, ഒഡീഷ – 11 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍. ഇവരുടെ ആരോഗ്യ പരിശോധന അടുത്ത ദിവസം നടക്കും. കോഴിക്കോട് നിന്ന് ട്രെയിനിലാണ് ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കുകയെന്ന് മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *