April 28, 2024

മാനന്തവാടിയിൽ നീണ്ട സമ്പർക്ക പട്ടിക: റാപ്പിഡ് പരിശോധന നടത്തണമെന്ന് കോൺഗ്രസ്

0
മാനന്തവാടി : മാനന്തവാടിയിൽ    മൂന്ന് രോഗികൾ കൂടി പുതുതായി ഉണ്ടായതോടെ ജനങ്ങൾ ആശങ്കയിൽ ആണെന്നും കൂടുതൽ കേസുകൾ ഉണ്ടോയെന്ന് അറിയാൻ റാപിഡ് പരിശോധന നടത്തണമെന്നും കോൺഗ്രസ് മാനന്തവാടി ബ്ലോക്ക്   കമ്മിറ്റി ആവശ്യപ്പെട്ടു.രോഗികളുടെ  സമ്പർക്ക പട്ടിക വലുതായതിനാൽ പ്രദേശവാസികൾ എല്ലാം വലിയ രീതിയിൽ   ആശങ്കയിൽ ആണ് .ആരോഗ്യവകുപിന്റെ ഭാഗത്തുനിന്നും സുരക്ഷിതമായ ജാഗ്രത ഉണ്ടാവണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് കൂടുതൽ പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നും  ആവശ്യമുയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ  ഈ പ്രദേശങ്ങളിൽ ഉള്ള ജനങ്ങൾ  ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട് . രോഗികൾ പോയ പൊതു ഇടങ്ങളിൽ അണുനശീകരണം നടത്തണമെന്നും കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.സമ്പൂർണ്ണ അടച്ചിടൽ വന്നതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലാകാൻ സാധ്യതയുണ്ട്.എല്ലാ കുടുംബങ്ങൾക്കും കൂടുതൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം ജി ബിജു അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *