October 2, 2026

ബാവലിയിൽ അതിർത്തിയിൽ രണ്ട് ദിവസത്തോളം ലോറികളുടെ നീണ്ട നിര

0
IMG-20200507-WA0324.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള കർണാടക അതിർത്തിയായ   ബാവലിയിൽ  അതിർത്തിയിൽ രണ്ട് ദിവസത്തോളം ലോറികളുടെ നീണ്ട നിര .ഭക്ഷണമോ വെള്ളമോ ഇല്ല   . കേരളാ കർണാടക അതിർത്തിയായ  ബാവലി ചെക്ക് പോസ്റ്റിലാണ് ലോറികളുടെ നിരയുള്ളത്.  രണ്ട് ദിവസം മുൻപ് വരെയുള്ള വാഹനവും ഡ്രൈവർമാരുമാണ് ബാവലി അതിർത്തിയിൽ കുടുങ്ങിയിട്ടുണ്ട്.  വിവിധ സ്റ്റേറ്റുകളിൽ ചരക്ക് എടുക്കാൻ പോകേണ്ട വാഹനങ്ങളാണ് ഇവിടെ നിരയിൽ ഉള്ളത് .വൈകുന്നേരം ഏഴ് മണി കഴിഞ്ഞ് വരുന്ന ലോറികൾ പിറ്റേന്ന് 12 മണി  ആയാലും  അതിർത്തി കടക്കാൻ കഴിയാത്ത അവസ്ഥയാണ് .ഡ്രൈവർമാരടക്കമുള്ളവരെ കർശന പരിശോധനക്ക് ശേഷമാണ് വാഹന ങ്ങൾ വിടുന്നത്. എന്നാൽ ബാവലി അക്കരെ കർണാടക അതികൃതരുടെ പരിശോദനയും കഴിഞ്ഞാലെ വാഹനങ്ങൾക്ക് പോകാൻ സാധിക്കുകയുള്ളു ഒരു പരിശോദന കൗണ്ടർ മാത്രമാണ് ബാവലി അക്കരെയുള്ളതും സമയം കൂടുതലാ കാൻ കാരണമാകുന്നുണ്ട്. എന്നാൽ അതിർത്തി കാട് വഴി ചാടി വരുന്ന ആളുകളെ നിയന്ത്രിക്കാനും ഇവരെ പരിശോധിക്കാനും ഉദ്യോഗസ്ഥർ വിഷമിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *