നാല് പ്രവാസികള്‍ കൂടി വയനാട്ടിലേക്ക് തിരിച്ചെത്തി
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ വയനാട്ടുകാരായ നാല് പ്രവാസികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി റിയാദ് – കോഴിക്കോട് വിമാനത്തിലാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മൂന്ന് പേര്‍ ഗര്‍ഭിണികളാണ്. ഇവര്‍ ടാക്‌സി വാഹനങ്ങളില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. ഒരാളെ മലപ്പുറത്തെ കോവിഡ് കെയര്‍ സെന്ററില്‍ താമസിപ്പിച്ചു. ഇതോടെ ജില്ലയില്‍ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 23 ആയി. വ്യാഴാഴ്ച എത്തിയ 19 പേരില്‍ രണ്ട് പേര്‍ കല്‍പ്പറ്റയിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നുണ്ട്.





Leave a Reply