May 10, 2026

വയനാട്ടിൽ നിരീക്ഷണത്തില്‍ 87 പേര്‍ കൂടി

0
By ന്യൂസ് വയനാട് ബ്യൂറോ

      കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 87 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1956 ആണ്. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച 10 പേര്‍ അടക്കം 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 101 പേര്‍ വ്യാഴാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.  ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 871 സാമ്പിളുകളില്‍ 749 ആളുകളുടെ ഫലം ലഭിച്ചു. 736 എണ്ണം നെഗറ്റീവാണ്. 117 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ ജില്ലയില്‍ നിന്നും 58 സെന്റിനല്‍ സാമ്പിളുകള്‍ കൂടി വ്യാഴാഴ്ച്ച പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 998 സെന്റിനല്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 792 എണ്ണം നെഗറ്റീവാണ്. 206 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 3240 വാഹനങ്ങളിലായി എത്തിയ 5654 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *