കഞ്ചാവ് കടത്തിയ രണ്ട് പേർ അറസ്റ്റിൽ.
ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽKL 58 C 8321 നമ്പർ പിക്കപ്പ് ജീപ്പിൽ 1.150 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കണ്ണൂർ ജില്ലയിൽ മാലൂർ സ്വദേശികളായ കൈതോൽ താഴെ വീട്ടിൽ ഭരതൻ ചിറ്റാക്കണ്ടി ( 47 ), മുസമ്മിൽ വില്ലയിൽ അബ്ദുസ്സലാം (32 ) എന്നിവരെ എക്സൈസ് ഇൻസ്പെക്ടർമാരായ ഷറഫുദ്ദീൻ ടി, ഷിജു.എസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പഴവർഗ്ഗങ്ങൾക്കിടക്ക് ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്തി കൊണ്ടുവന്നത്.ഇവരെ ബഹു JFCM11 മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കി. . പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സുരേഷ് വെങ്ങാലികുന്നേൽ സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് കെ.എസ്, അരുൺ പി.ഡി, സജി മാത്യു, മാനുവൽ ജിംസൺ, വിപിൻ കുമാർ പി.വിഎന്നിവർ പങ്കെടുത്തു





Leave a Reply