സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കുന്നതിനായി 1423 സാമ്പിളുകള്‍ അയച്ചു.: 196 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 196 പേര്‍ കൂടി നിരീക്ഷണത്തില്‍
      കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 1930 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.  രോഗം സ്ഥിരീകരിച്ച് 17 പേര്‍ ഉള്‍പ്പെടെ 33 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 153 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ചൊവ്വാഴ്ച്ച 314 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
  ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1322 സാമ്പിളുകളില്‍ 939 ആളുകളുടെ ഫലം ലഭിച്ചു. 916 എണ്ണം നെഗറ്റീവാണ്.  378 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്നും ചൊവ്വാഴ്ച്ച 85 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍  പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 36 പേരുടെയും  11 ആരോഗ്യ പ്രവര്‍ത്തകരുടെയും,  14 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.
    സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ഇതുവരെ 1423 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1225 ഉം നെഗറ്റീവാണ്. ചൊവ്വാഴ്ച്ച അയച്ച 76 സാമ്പിളുകളില്‍ 5 ആരോഗ്യ പ്രവര്‍ത്തകരുടെയും 19 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. 231 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 
       ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 2749 വാഹനങ്ങളിലായി എത്തിയ 4873 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 
ബത്തേരി ടൗണിലെ മാംസ വില്‍പന കടകള്‍ തുറക്കരുത്
സുല്‍ത്താന്‍ ബത്തേരി ടൗണിലെ മാംസ വില്‍പന കടകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  കച്ചവടം ഹോം ഡെലിവറിയായി നടത്താവുന്നതാണ്. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന നെന്മേനി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് നടപടി. മാംസ വില്‍പന കടകളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടി നില്‍ക്കുന്നത് രോഗ പകര്‍ച്ചയ്ക്ക് സാധ്യത ഉണ്ടാക്കും.  സുല്‍ത്താന്‍ ബത്തേരി താലൂക്കിന്റെ ചുമതലയുള്ള ഓഫീസര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കുന്നതിന് ബത്തേരി മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
Ad

SSLC ,+2പരീക്ഷ: വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ആശങ്കയിൽ. മീനങ്ങാടി: SSLC, +2 പരീക്ഷകൾ മെയ് 25 മുതൽ 30 വരെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കെ കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ...
Read More
ഭക്ഷ്യ സുരക്ഷക്കും കർഷിക മേഖലയുടെ വളർച്ചക്കും പുതിയ കാർഷിക നയം രൂപീകരിക്കണം: അഡ്വ.എൻ ഖാലിദ് രാജമുട്ടിൽ: കോവിഡിനു ശേഷം രൂക്ഷമായ ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും നേരിടേണ്ടി വരുമെന്ന ലോകാരോഗ്യ ...
Read More
കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ഗാന്ധിയെന്ന സ്‌നേഹസ്പര്‍ശം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും, ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ ...
Read More
മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : ...
Read More
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ ...
Read More
  എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.  പഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണില്‍ തുടരും ...
Read More
    ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ...
Read More
          വൈദ്യുതി മുടങ്ങും  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, ...
Read More
കൽപ്പറ്റ: വയനാട്    ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ...
Read More
കോവിഡ് പാക്കേജുകളിൽ കർഷകർക്ക് നേരിട്ട് ഒരു സഹായവുംപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിവെങ്ങപ്പള്ളി കൃഷി ഭവൻ്റെ മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു 1,കർഷകരുടെ കടങ്ങൾഎഴുതിത്തള്ളുക.2, പലിശരഹിത ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *