April 22, 2026

വിദേശത്ത് നിന്നും മൂന്ന് പ്രവാസികള്‍ കൂടി വയനാട്ടിലെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ

വിദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ മൂന്ന് പേര്‍ കൂടി ജില്ലയിലെത്തി.  ഇതില്‍ രണ്ട് പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി.  ആകെ അഞ്ച് പ്രവാസികളാണ് ജില്ലയില്‍ എത്തേണ്ടിയിരുന്നത്.  ഇതില്‍ രണ്ട് പേര്‍ മറ്റ് ജില്ലയിലുള്ള അവരുടെ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.  ഇതുവരെ 73 പ്രവാസികളാണ് ജില്ലയിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 38 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 35 പേരുമാണ് ഉളളത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *