March 29, 2024

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; നോഡല്‍ ഓഫിസര്‍ ലിസ്റ്റ് വിപുലീകരിച്ചു

0


ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാരുടെ ലിസ്റ്റ് വിപുലീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിറക്കി. സര്‍വൈലന്‍സ്, എക്‌സ്‌പെര്‍ട്ട് സ്റ്റഡി എന്നീ വിഭാഗങ്ങളുടെ ചുമതല ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. സൗമ്യ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂന മര്‍ജ എന്നിവര്‍ക്കാണ്. അനുബന്ധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനച്ചുമതല ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് നിര്‍വഹിക്കും. ഡോ. സുകുമാരനാണ് കോള്‍ സെന്റര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫിസര്‍. എച്ച്.ആര്‍, മെറ്റീരിയല്‍ മാനേജ്‌മെന്റ് എന്നിവ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനനും ട്രെയിനിങ് ആന്റ് അവേര്‍നസ് വിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി മേരി ജേക്കബ്ബും കൈകാര്യം ചെയ്യുന്നു. മറ്റ് നോഡല്‍ ഓഫിസര്‍മാര്‍: ഡോ. നിതാ വിജയന്‍, ഡോ. ദാഹര്‍ മുഹമ്മദ് (ട്രൈബല്‍ ഹെല്‍ത്ത്), ജില്ലാ ആശുപത്രി സര്‍ജറി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സനല്‍ ചോട്ടു (ഇന്‍ഫ്രാസ്ട്രക്ചര്‍, ഐസൊലേഷന്‍ വാര്‍ഡ് ആന്റ് ഫെസിലിറ്റീസ് മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍), ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ. ഇബ്രാഹിം (മീഡിയ സര്‍വൈലന്‍സ്), ആരോഗ്യകേരളം ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്‍ ചാര്‍ജ് ഡോ. സന്തോഷ്‌കുമാര്‍ (ഐ.ഇ.സി/ബി.സി.സി), ജില്ലാ ടി.ബി ഓഫിസര്‍ ഡോ. അമ്പു (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ആംബുലന്‍സ് മാനേജ്‌മെന്റ്), ഡോ. സാവന്‍ സാറാ (കമ്മ്യൂണിറ്റി ലെവല്‍ സര്‍വൈലന്‍സ്), ഡോ. ഹരീഷ് കൃഷ്ണന്‍ (മാനസികാരോഗ്യ പരിപാലനം), ഡോ. എം.പി രാജേഷ്, ഡോ. വാസിഫ് മായന്‍ (സ്വകാര്യ ആശുപത്രികളുടെ ഏകോപനം).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *