June 5, 2026

മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി; മാനന്തവാടിയിലെ ബാറുകളും ബീവറേജസ് ഔട്‌ലറ്റും കോവിഡ്ഭീഷണിയുടെ പശ്ചാത്തലത്തില്‍ തുറക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.ആദിവാസികളുടെ ശോചനീയ അവസ്ഥ മനസ്സിലാക്കിയ മനുഷ്യാവകാശ കമ്മീഷന്‍, തെളിവെടുപ്പ് നടത്തുകയും, കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ വന്നു പരിഹാര നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതുപ്രകാരം 2016ല്‍ ജില്ലാ കളക്ടര്‍ ശ്രീ. കേശവേന്ദ്രകുമാര്‍ മാനന്തവാടി ബീവറേജ് അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇതേ കാര്യത്തിന് 18.07.2016 ന് കേരള ഹൈക്കോടതിയും കല്‍പ്പറ്റ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.കൊറോണ ഭീഷണിക്കിടിയല്‍ മദ്യഷാപ്പുകള്‍ തുറന്നാല്‍ കോളനികള്‍ അരക്ഷിതാവസ്ഥയിലാവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *