April 25, 2024

ചികിത്സാചിലവ് കഴിച്ച് ബാക്കിയായ തുക പെയിന്‍ ആന്റ് പാലേറ്റീവിന് നല്‍കി മാതൃകയായി വിനോദ്കുമാര്‍

0
Whatsapp Image 2020 05 21 At 3.29.35 Pm.jpeg
. മാനന്തവാടി :
; വെള്ളമുണ്ട ചിത്ര സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ വിനോദ്കുമാറിന് കാരുണ്യത്തിന്റെ  മഹാത്മ്യം ജീവിതാനുഭവമാണ്.അടിയന്തിരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഒരു വര്‍ഷം മുമ്പ് ശൂന്യമായ കൈകളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ നല്ലവരായ നാട്ടുകാരുടെ സഹായമാണ് വിനോദിന് തുണയായത്.അന്ന് വെള്ളമുണ്ട പഞ്ചായത്തിലെ കൂട്ടായ്മകളും വ്യക്തികളും നല്‍കിയ കാരുണ്യഹസ്തമാണ് വിനോദിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.എന്നാല്‍  തന്നെപ്പോലുള്ള നൂറുകണക്കിന് കിഡ്‌നി രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും  തുണയായി മാറിയ  വെള്ളമുണ്ടയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് കോവിഡിന്റെ പ്രതിസന്ധിയില്‍ ബാക്കിയുണ്ടായിരുന്ന തുക കൈമാറാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.പ്രതിമാസം പതിനായിരത്തോളം രൂപ മരുന്നുകള്‍ക്കും പരിശോധനകള്‍ക്കും ആവശ്യമാണെന്നിരിക്കെയാണ് കോവിഡ് കാലത്ത് 50,000 രൂപ പാലിയേറ്റീവ് കേന്ദ്രത്തിന് വിനോദ് കൈമാറിയത്.ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ആവശ്യങ്ങള്‍ക്കായി ബാക്കിയുണ്ടായിരുന്ന തുകയില്‍ നിന്നാണ് പണം നല്‍കിയത്. പെയ്ന്‍ &പാലിയേറ്റീവിന്  വേണ്ടി  വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് തുകയുടെ ചെക്ക് കൈപ്പറ്റി.മൂന്ന് കിഡ്‌നിരോഗികള്‍ക്ക് 5000 രൂപാവീതം നല്‍കാന്‍ തീരമാനിച്ചതായും വിനോദ്കുമാര്‍ അറിയിച്ചു.രോഗം ഭേദമായതിനെ തുടര്‍ന്ന് സ്റ്റുഡിയോയിലെത്തി ജോലിചെയ്താണ് വിനോദ്കുമാര്‍ തുടര്‍ ആവശ്യങ്ങള്‍ നടത്തി വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *