June 28, 2026

കേരള കർഷക സംഘം കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.

0
IMG-20200521-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര   സർക്കാരിൻ്റെ കർഷകവിരുദ്ധജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി കേരള കർഷക സംഘം  കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്കു മുന്നിൽ 2500 കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധം സംഘടിപ്പിച്ചു. .
ഇതിൻ്റെ ഭാഗമായി കേരള കർഷകസംഘം നടവയൽ  വില്ലേജ് കമ്മിറ്റി നടവയൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ കോവിഡ്നിയന്ത്രണ നിർദ്ദേശങ്ങൾ പാലിച്ച് പ്ലേ കാർഡുകൾ ഏന്തി പ്രതിഷേധം രേഖപ്പെടുത്തി.
കർഷകസംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറി ജോയി ജേക്കബ് കോലത്തേട്ട്, ഡോ. ജോസ് ജോർജ്, സെബാസ്റ്റ്യൻ ജോസഫ് കാരക്കുന്നേൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *