April 20, 2024

ക്ഷേമ പദ്ധതികളിൽ ഹോട്ടൽ – റസ്റ്റോറന്റ് ജീവനക്കാരെയും പരിഗണിക്കണം

0
മാനന്തവാടി: സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ഹോട്ടൽ – റസ്റ്റോറന്റ് ജീവനക്കാരെയും പരിഗണിക്കണമെന്ന് ഹോട്ടൽ ആൻറ് റെസ്റ്റോറന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശൃപ്പെട്ടു. ലോക്ഡൗൺ കാരണം മൂന്നു മാസത്തോളമായി റിസോർട്ടുകളും ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്.ഇതിനിടയിൽ പല സ്ഥാപനങ്ങളും തൊഴിലാളികളെ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇതുവരെയും ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടില്ല. തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ടൂറിസം വകുപ്പ് മന്ത്രിയ്ക്കും നിവേദനം നൽകിയിട്ടുണ്ട്. തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് സ്ഥാപനങ്ങളിൽ ലേബർ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും, ക്ഷേമനിധി പെൻഷൻ ആനുകൂലൃങ്ങളിൽ ഹോട്ടൽ ജീവനക്കാരെയും ഉ‌ൾപെടുത്തണമെന്നും ജില്ലാ പ്രസിഡന്റ് എമിൽ വെട്ടികാട്ടിൽ, സെക്രട്ടറി ജോണി ചാക്കോ എന്നിവർ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news