September 29, 2026

കാട്ടുപന്നിയെ വെടിവെക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
.
കല്‍പ്പറ്റ:കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കി. ലൈസന്‍സുള്ള തോക്കുള്ളയാള്‍ക്ക് കാട്ടുപന്നിയെ വെടിവെക്കാമെന്നാണ് പുതിയ ഉത്തരവ്. ജനജാഗ്രതാ സമിതിയുടെ ശുപാര്‍ശപ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോ വൈല്‍ഡ് ലൈഫ് വാര്‍ഡനോ ഇതിന് രേഖാമൂലം അനുമതി നല്‍കണം. ആയിരം രൂപ പ്രതിഫലവും ഏര്‍പ്പെടുത്തി.വനംവകുപ്പ്, പോലീസ്, മറ്റ് യൂണിഫോം സേനകളിലെ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ നിലവില്‍ അനുമതിയുള്ളൂ. നിലവിലെ വ്യവസ്ഥകള്‍പ്രകാരം കാട്ടുപന്നികളെ നശിപ്പിക്കാന്‍ പ്രായോഗിക 
ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ കത്തിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news