April 23, 2026

മഴയെത്തും മുമ്പെ നാടും വീടും വൃത്തിയാക്കാം; മുസ്‌ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന് തുടക്കം

0
IMG-20200525-WA0414.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മഴക്കാല രോഗങ്ങള്‍ തടയുന്നതിനും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശുചീകണ പരിപാടി ത്രീ ഡേ മിഷന്‍ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (27.05.2020) ബത്തേരി ആയുര്‍വ്വേദ ആശുപത്രിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കാമ്പയിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീടും പരിസരവും ശുചീകരിച്ചു. ഇന്ന് പൊതുവിദ്യാലയങ്ങളും, സര്‍ക്കാര്‍ ആശുപത്രികളും, സര്‍ക്കാര്‍ ഓഫീസുകളും, ബസ്സ് സ്റ്റാന്റുകളും, കവലകളും, പൊതുകിണറുകളും വൃത്തിയാക്കും. നാളെ പുഴ, തോട് തുടങ്ങിയ ജലസ്രോതസുകളും കാമ്പയിന്‍റെ ഭാഗമായി മാലിന്യമുക്തമാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *