March 28, 2024

കണ്ണു തുറപ്പിക്കൽ സമരവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20200527 Wa0345.jpg
 
മാനന്തവാടി: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ ആരോഗ്യ പ്രവർത്തകരോടുള്ള സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണു തുറപ്പിക്കൽ സമരം നടത്തി. കോവിഡ് 19 ചികിത്സയിലും, പ്രതിരോധ പ്രവർത്തനങ്ങളിലും, രോഗ വ്യാപനം തടയുന്നതിലും അവശ്യ സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാതെ രാപ്പകൽ കർമ്മനിരതരായി പ്രയത്നിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെയൊന്നും കാണാത്ത സർക്കാർ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പോലും പിടിച്ചെടുക്കുകയാണ്. ഇതിനെതിരെയാണ് സാലറികട്ട്, ലീവ് സറണ്ടർ മരവിപ്പ് എന്നിവയിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കുക, എൻ.എച്ച്.എം മാതൃകയിൽ ഇൻസെൻ്റീവ് അനുവദിക്കുക, അവശ്യ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണു തുറപ്പിക്കൽ സമരം നടത്തിയത്.
ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. എൻ.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി.സത്യൻ, ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഇ എസ് ബെന്നി, സി.ജി.ഷിബു, എം.ജി അനിൽകുമാർ, ലൈജു ചാക്കോ, ബൈജു എം.എ, കെ.എ ജോസ്, സിനീഷ് ജോസഫ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. എം.വി സതീഷ്, പരമേശ്വരൻ, കെ.സുബ്രഹ്മണ്യൻ, ഹാറൂൺ, റനീഷ് ജോർജ്ജ്, പീറ്റർ, രഞ്ജിത്ത്, ജോസ് കെ.എ, ഷിയാസ് കെ.എ, നിഷബാലചന്ദ്രൻ, സുനിത പി.കെ, കെ.ഒ.ബാബു, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *