April 18, 2026

സംസ്ഥാനത്തെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം വയനാട്ടിൽ പ്രവർത്തനമാരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം
 ഉദ്ഘാടനം ചെയ്തു
പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടമാണിത്. അത്യാധുനിക സൗകര്യങ്ങളോടെ നാല്‌കെട്ട് മാതൃകയില്‍ പണിത കെട്ടിടത്തിന്റെ നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് കോടി അമ്പതുലക്ഷം രൂപ ചെലവില്‍ മൂന്ന് നിലകളിലായി 17,500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം നിലക്കൊളളുന്നത്. 2019 ജനുവരിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.
    ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിച്ച് നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി. സജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാജന്‍, ജില്ലാ ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *