April 19, 2026

ഇ .കെ ബിജുജൻ നാളെ സർവ്വീസിൽ നിന്ന് വിരമിക്കുന്നു

0
IMG-20200529-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ

. കൽപ്പറ്റ:

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ കെ ബിജുജൻ മുപ്പത്തിനാലു വർഷത്തെ സേവനത്തിനു ശേഷം വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ നിന്ന് ഇന്ന് വിരമിക്കുന്നു. എൻജിഒ യൂണിയന്റെയും കെജിഒഎ യുടെയും വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. എൻജിഒ യൂണിയൻ സുൽത്താൻ ബത്തേരി ഏരിയ ജോയിന്റ് സെക്രട്ടറി, കൽപ്പറ്റ ഏരിയാ പ്രസിഡണ്ട്, സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, കെജിഒഎ  ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൽപ്പറ്റ ഗവ.എംപ്ലോയീസ് സഹകരണ സംഘം രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ചു. 2002ലും 2013ലും സംസ്ഥാന ജീവനക്കാർ നടത്തിയ അനിശ്ചിതകാല പണിമുടക്കങ്ങൾക്ക് വയനാട് ജില്ലയിൽ നേതൃത്വം നൽകി. പണിമുടക്ക് പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് രണ്ട് കള്ളക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടു. 2012ൽ പൈനാവിലേക്കും  2013ൽ നെടുങ്കണ്ടത്തേക്കും (ഇടുക്കി) സ്ഥലം മാറ്റപ്പെട്ടു. 
സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംരക്ഷിക്കുന്നതിന് 2013ൽ  അനിശ്ചിതകാല പണിമുടക്കം നടക്കുമ്പോൾ എഫ്എസ്ഇടിഒ വയനാട് ജില്ലാ സെക്രട്ടറിയും ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനറുമായിരുന്നു.
കേരള സംസ്ഥാന സഹകരണ ബാങ്ക് കൽപ്പറ്റ ശാഖാ മാനേജർ റോമിളയാണ് ഭാര്യ. കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ആദിത്യൻ, രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി അഭിരാമി എന്നിവർ മക്കൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *