April 22, 2026

വിവിധ തസ്തികകളിൽ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

       പേര്യ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലിനിംഗ് സ്റ്റാഫ്, പി.ടി.എസ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍, എന്നിവ വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്. rmmchcperiya@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ ജൂണ്‍ 3 ന് വൈകീട്ട് അഞ്ചിന് മുന്‍പായി സ്‌കാന്‍ ചെയതാണ് അപേക്ഷകള്‍ അയക്കേണ്ടത്. ടെലിഫോണിക് ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. പൊരുന്നന്നൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935 260121 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *