April 22, 2026

നൂറ് ശതമാനം വിദ്യാർത്ഥികളെയും പരീക്ഷയെഴുതിച്ച സ്കൂളുകളെ ആദരിച്ചു.

0
IMG-20200530-WA0077.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: കോവിഡ് – 19 പ്രതിസന്ധികൾക്കിടയിലും മാറ്റിവെച്ചഎസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകളിൽ നൂറ് ശതമാനം വിദ്യാർത്ഥികളെയും പരീക്ഷയെഴുതിച്ച നഗരസഭാപരിധിയിലെ മുഴുവൻ വിദ്യാലയങ്ങളെയും മാനന്തവാടി നഗരസഭ ആദരിച്ചു. ഫാ.ജിഎംഎച്ച്എസ് കണിയാരം, ആറാട്ടുത്തറ ഗവ.ഹയർ സെക്കൻഡി സ്കൂൾ, സെൻറ് കാതറിൻസ് ഹയർ സെക്കണ്ടറി സ്കൂൾ പയ്യംമ്പളളി, ഗവ.ഹയർസെക്കൻഡറി സ്കൂൾ മാനന്തവാടി എന്നീ സ്കൂളുകളെയാണ് ആദരിച്ചത്.ചടങ്ങിന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ജോർജ്, കെ വി ജുബൈർ, എ അജയകുമാർ, എ.കെ റൈഷാദ്, അമൽ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *