April 20, 2024

പി.വി.ഏലിയാസ് മാസ്റ്റർക്ക് യാത്രയപ്പ് നൽകി.

0
Img 20200531 Wa0318.jpg
.
വെള്ളമുണ്ട:-
             വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ചിത്രകലാ അദ്ധ്യാപകൻ പി.വി.ഏലിയാസ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. പടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശിയായ ഇദ്ദേഹം വയനാട്ടിലെ പ്രഗൽഭ ചിത്രകലാ അദ്ധ്യാപകനായ തമ്പി മാസ്റ്ററുടെ ശിഷ്യനായി 1985 ൽ അദ്ദേഹം സ്ഥാപിച്ച ആർ ടോൺ വിദ്യാലയത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചത്. സർവ്വീസ് കാലയളവിൽ അദ്ദേഹത്തിൻ്റെ ചിത്രപ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011 – 12 കാലത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന ജില്ലാതല സ്കൂൾ കലോൽസവത്തിൽ ഓരോ പവലിയനും ആകർഷമാക്കുവാനും വയനാട്ടിൻ്റെ ഗോത്ര സംസ്കാരം വിളിച്ചോതുന്ന കമാനം ഒരുക്കുന്നതിലും ഇദ്ദേഹത്തിൻ്റെ പങ്ക് നിർണ്ണായകമായിരുന്നു.
         കഴിഞ്ഞ ഫിബ്രവരിയിൽ വിദ്യാലയത്തിലെ ഒരു ചടങ്ങിന് എത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥിന് മന്ത്രിയുടെ ചിത്രം വരച്ച് സമ്മാനമായി നൽക്കി. ഭാര്യ ഷേർളി, മിനു, മിൻ്റു എന്നിവർ മക്കളാണ്. യാത്രയപ്പ് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക പി.കെ.സുധ, എ.ജിൽസ്, ടി.മൊയു, രംജിത്ത് മാനിയിൽ.പി.എം. മമ്മൂട്ടി, വി.കെ.പ്രസാദ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *