June 13, 2026

ഓൺലൈൻ പഠനകേന്ദ്രത്തിന് വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ടി.വി. സംഭാവന നല്കി.

0
IMG-20200701-WA0181.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ കട്ടയാട് അങ്കൺവാടിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പഠനകേന്ദ്രത്തിന് ,വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ടി.വി. സംഭാവന നല്കി. ബാങ്ക് പ്രസിഡണ്ട് ശ്രീ.എ.സി. മായൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വയനാട് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാൾ .എം.സജീർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് റജിസ്ട്രാൾ . അബ്ദുൾ റഷീദ്,വർഡ് മെമ്പർ ഷാജിനി അജിത് ബാങ്ക് ഡയറക്ടർമാരായ എം.ജെ.ചാക്കോ, മമ്മൂട്ടി പാറക്ക, സാബിറ ജാഫർ, സെക്രട്ടറി മൊയ്തു.ടി.,അങ്കൺവാടി സൂപ്പർവൈസർ സന്ധ്യ, ജ്യോതി ടീച്ചർ, സായന്ത് മാഷ്, മോയി.ഇ.വി.എ.ജിൽസ്, മോയി.പി. എന്നിവർ ആശംസകൾ അർപ്പിച്ചു.കട്ടയാട് വാർഡ് വിദ്യാഭ്യാസ സമിതി കൺവീനർ സതീശൻ മാസ്റ്റർ സ്വാഗതവും ഉഷാകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.കേന്ദ്രത്തിലേക്ക് ആവശ്യമായ ഡിഷ് DTH സംവിധാനങ്ങൾ കട്ടയാട് യൂത്ത് ലീഗ് കമ്മറ്റി സ്പോൺസർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *