September 27, 2026

ബാലാവകാശ കമ്മീഷൻ ചെയർമാൻ നിയമനം റദ്ദ് ചെയ്യണം: ജവഹർ ബാലജന വേദി ഭാരവാഹികൾ ഉപവസിച്ചു.

0
MG_1707.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് രാഷ്ട്രീയ  നിയമനം നടത്തിയ സർക്കാർ നടപടി റദ്ദ് ചെയ്ത് സാമൂഹ്യ നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജവഹർ ബാലജനവേദി വയനാട് ജില്ലാ ചെയർമാൻ ഷാഫി പുൽപ്പാറ, വൈസ് ചെയർമാൻമാരായ ഡിൻ്റോ ജോസ്, ബെന്നി വെട്ടിക്കൽ എന്നിവർ ഏകദിന ഉപവാസം സംഘടിപ്പിച്ചു.  ഡി.സി.സി. വൈസ് പ്രസിഡൻ്റ്  എം.എ  ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപവാസ സമരം  ഡി.സി.സി  ജന:സെക്രട്ടറി   കെ.ഇ വിനയൻ നാരങ്ങാ നീര് നൽകി കൊണ്ട് അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി  സംസ്ഥാന സെക്രട്ടറി  പി.കെ. അനിൽകുമാർ, ഐ.എൻ.ടി.യൂ. സി ജില്ലാ വൈസ് പ്രസിഡൻ്റ് ഗിരീഷ് കൽപ്പറ്റ ,  കെ.എസ്, യു സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു.  കെ.എസ്.യു.  ജില്ലാ പ്രസിഡൻറ് അമൽജോയ്.ജെ'ബിഎം നാഷണൽ ഫെസിലിറ്റേറ്റർ ദിഷാൽ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി സെബാസ്റ്റ്യൻ, പി.ഇ ശംസുദ്ദീൻ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ.കെ.രാജേന്ദ്രൻ  ഐ.എൻ.ടി.യു.സി  ജില്ലാ സെക്രട്ടറി സാലി റാട്ടക്കൊല്ലി, യൂനുസ് അലി സുബൈർ ഓണി വയൽ, മുജീബ് റഹ്മാൻസുനീർ മുണ്ടേരി,ഷിജു പനമരം, അക്ഷയ് പൂജാരി, വി.യു. ജോയ്, ജോസ്എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *