May 6, 2024

ഹെറിറ്റേജ് ടൂറിസം വികസനം 40 കോടി രൂപയുടെ കിഫ്ബി ധനസഹായം അനുവദിച്ചു

0

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തലശ്ശേരി ഹെറിറ്റേജ് ടൂറിസം വികസനം പദ്ധതിക്ക് 40 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ചരിത്ര നാടോടി പൈതൃകങ്ങളെ കോര്‍ത്തിണക്കിയുള്ള സര്‍ക്യൂട്ട് ഹെറിറ്റേജ് ടൂറിസം വികസനത്തിനാണ് തുക വിനിയോഗിക്കുക. വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശ്ശിലേരി മഹാദേവ ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ സംരക്ഷണനത്തിനും അടിസ്ഥാന സൗകര്യത്തിനും ഈ തുകയില്‍ നിന്നും 4.28 കോടി രൂപ വിനിയോഗിക്കും. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തില്‍ ഊട്ടുപുര, മള്‍ട്ടി പ്ലസ് ഹാള്‍, ലാന്‍സ്‌കേപ്പിങ്ങ്, സെക്യൂരിറ്റി സംവിധാനം, കുളപ്പുര നിര്‍മ്മാണം, പ്രവേശന കവാടം, ടോയ്‌ലെറ്റ് നിര്‍മ്മാണം, ജലവിതരണ സംവിധാനം എന്നിവയ്ക്കായി 1,40,99,77 രൂപയാണ് വകയിരുത്തിയത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടപ്പാത നിര്‍മ്മാണം, വൈദ്യുതീകരണം, സ്ട്രീറ്റ് ലൈറ്റ് നവീകരണം, കല്‍പ്പടവുകളുടെ നിര്‍മ്മാണം, വിളക്കുമാടം പുനര്‍നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയ്ക്കായി 2,86,71,256 രൂപയുമാണ് അനുവദിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *