June 13, 2026

ഒരു വീട്ടിലെ രണ്ട് പേർക്ക് ഉൾപ്പടെ വയനാട്ടിൽ 6 പേർക്ക് കോവിഡ് : ചികിത്സയിൽ ഉള്ള ആറ് പേർ രോഗമുക്ത്തി നേടി.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് 
ആറ് പേർക്ക് രോഗമുക്തി
ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ നിന്ന് ജൂൺ 28ന് ജില്ലയിൽ എത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 29 കാരൻ, തമിഴ്നാട്ടിൽ നിന്ന് ജൂൺ 19ന് ജില്ലയിൽ എത്തിയ കൽപ്പറ്റ സ്വദേശികളായ ഒരേ വീട്ടിലെ 35 കാരനും 30 കാരിയും, തമിഴ്നാട്ടിൽ നിന്നെത്തിയ കൽപ്പറ്റ സ്വദേശിയായ 34 കാരൻ, ഷാർജയിൽ നിന്ന് ജൂൺ 19ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ കണിയാമ്പറ്റ സ്വദേശിയായ 23 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. കണിയാമ്പറ്റ സ്വദേശി കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.
മുണ്ടക്കുറ്റി സ്വദേശിയായ 23 കാരൻ, ചീരാൽ സ്വദേശിയായ 23 കാരി, കോളേരി സ്വദേശിയായ 27 കാരൻ, മേപ്പാടി സ്വദേശികളായ 10 വയസ്സുള്ള പെൺകുട്ടി, 28  കാരി, അമ്പലവയൽ സ്വദേശിയായ 31 കാരൻ  എന്നിവരെയാണ്  സാമ്പിൾ പരിശോധന നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുന്നത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.  
 
 ഞായറാഴ്ച്ച 314 പേർ കൂടി പുതുതായി നിരീക്ഷണത്തിലായി. 246 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3608 ആയി. ജില്ലയിൽ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3483 സാമ്പിളുകളിൽ 2910 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2843 സാമ്പിളുകൾ നെഗറ്റീവും 70 സാമ്പിളുകൾ പോസിറ്റീവുമാണ്. 568 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ നിന്നും ആകെ 5724 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4398 സാമ്പിളുകളിൽ 4359 എണ്ണം നെഗറ്റീവാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *