September 27, 2026

മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിക്ഷേധിച്ചു

0
IMG-20200708-WA0306.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്:മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണ കള്ളക്കടത്തിനും അഴിമതിക്കുമെതിരെ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി പിണങ്ങോട് ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ആൽഫിൻ അമ്പാറയിൽ അധ്യക്ഷത വഹിച്ചു.UAE Consulate ൻ്റെ ഡിപ്ലോമാറ്റിക് ചാനൽ വഴി നടന്ന ഈ അഴിമതി അധികാര ദുർവിനിയോഗവും രാജദ്രോഹ കുറ്റമാണെന്നും, പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിയമ നടപടികൾക്ക് വിധേയനാവണമെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻറ് എബിൻ മുട്ടപ്പള്ളിയിൽ കോലം കത്തിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റം കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം സെക്രട്ടറി സലീം ബാവ. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് കെ .ടി. .,ഷമീർ, ഷഫീക്ക്,ഷുഹൈബ്, ജിഷ്ണു, ആൽബിൽ,ആഷിർ, അഷർ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *