September 27, 2026

വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

0
IMG-20200709-WA0122.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടയൂർക്കുന്ന്:  വിദ്യാർത്ഥികൾക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം എം.എൽ. എ . ഒ.ആർ കേളു നിർവ്വഹിച്ചു.ഗവ : എൽ.പി. സ്ക്കൂൾ എടയൂർക്കുന്നിൽ, 2019- 2020 അധ്യയന വർഷം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന കുട്ടികൾക്കായുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഭക്ഷ്യ കിറ്റ് വിതരണം എo.എൽ. എ . ഒ.ആർ കേളു , മദർ പി.ടി.എ പ്രസിഡൻ്റ്  സുജ കുമാറിന് നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.തിരുനെല്ലി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ  സാലി വർഗ്ഗീസ് അധ്യക്ഷയായ ചടങ്ങിന് പ്രധാന അധ്യാപകൻ അബ്ദുൾ റസാഖ് എ സ്വാഗത പ്രസംഗം നടത്തി. കോവിഡെന്ന മഹാമാരിയെക്കുറിച്ചുള്ള ആശങ്ക എം എൽ എ ശ്രീ. ഒ.ആർ കേളു രേഖപ്പെടുത്തി. ജനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ വരാതെ ഗവൺമെൻ്റിനോട് സഹകരിച്ച് കോവി ഡിനെ ഒറ്റക്കെട്ടായി നേരിടാൻ ജനങ്ങൾ സഹകരിക്കണമെന്നദ്ദേഹം അഭ്യർത്ഥിച്ചു.വിദ്യാർത്ഥികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്, പോഷകാഹാര ലഭ്യതയുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടാണ് ഗവൺമെൻ്റ് ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതെന്നും എം.എൽ .എ അഭിപ്രായപ്പെട്ടു. പി.ടി. എ എക്സിക്യുട്ടീവ് അoഗം . രതീഷ്, മദർ പി.ടി.എ പ്രസിഡൻ്റ് സുജ എന്നിവർ ആശംസയറിയിച്ചു. അധ്യാപകരായ  മധു .ടി , . സിനി എ.ബി,  ബിജി പോൾ, ശ നിഷ പോൾ,  സൂര്യ സുരേന്ദ്രൻ, ശ്രീമ പി, റഷീന സി.യു,ഓ ഫീ സ് സ്റ്റാഫ് നിക്സൺ ജെ എന്നിവർ സന്നിഹിതരായ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി  രേഖ എൻ നന്ദി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *