April 18, 2024

ഐ.എച്ച്.ആര്‍.ഡി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
ഐ.എച്ച്.ആര്‍.ഡി :
പ്ലസ് വണ്‍ പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 24. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) 24ന് വൈകിട്ട് 3 നകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ. വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും. 

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം – 0471 2543888), അടൂര്‍ (പത്തനംതിട്ട- 0473 4224078), ചേര്‍ത്തല (ആലപ്പുഴ -0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട – 0469 2680574), പുതുപ്പള്ളി (കോട്ടയം – 0481 2351485), പീരുമേട് (ഇടുക്കി – 04869 232899), മുട്ടം (തൊടുപുഴ – 04862 255755), കലൂര്‍ (എറണാകുളം – 0484 2347132), കപ്രശ്ശേരി (എറണാകുളം – 0484 2604116), ആലുവ (0484 2623573), വരടിയം (തൃശൂര്‍ – 0487 2214773), വാഴക്കാട് (മലപ്പുറം – 0483 2725215), വട്ടംകുളം (മലപ്പുറം – 0494 2681498), പെരിന്തല്‍മണ്ണ (04933225086), തിരുത്തിയാട് (കോഴിക്കോട് – 0495 2721070) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ ihrd.ac.in ലഭിക്കും.  ഇ.മെയില്‍ ihrd.itd@gmail.com
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *