September 29, 2026

പോലീസുകാരന്റെ വീട്ടിലെ മോഷണം: മുഴുവന്‍ പ്രതികളും പിടിയില്‍

0
Screenshot_2020-07-11-17-24-51-532_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;  പോലീസുകാരന്റെ വീട്ടില്‍  മോഷണം നടത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.അടച്ചിട്ടിരുന്ന വീടിന്റെ ഓടിളക്കി വീട്ടില്‍ കയറി മോഷണം നടത്തിയ നിലവില്‍ പിണങ്ങോട് താമസിക്കുന്ന വെള്ളമുണ്ട കോക്കടവ് കായലിങ്കല്‍ കോളനിയിലെ സുര്‍ക്കന്‍ സുധീഷ്(35) മോഷണത്തിലൂടെ ലഭിച്ച 10 പവന്‍ സ്വര്‍ണ്ണവും വാച്ചും വില്‍പ്പനനടത്താന്‍ സഹായിച്ച മാനന്തവാടി തുണ്ടത്തില്‍വീട്ടില്‍ വര്‍ഗ്ഗീസ് എന്ന തങ്കച്ചന്‍(54)പായോട് എക്കനംചാല്‍ വീട്ടില്‍ ഇബ്രാഹിം(52)കല്‍പ്പറ്റ ആനപ്പായിപടി വിപിന്‍(24)എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.കഴിഞ്ഞ മാസം 12 നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ ഡ്രൈവര്‍ സി എസ് സിറാജിന്റെ പീച്ചങ്കോടുള്ള വാടകവീട്ടില്‍ രാത്രിയില്‍ മോഷണം നടത്തിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍ എം എ സന്തോഷും സംഘവുമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news