May 3, 2024

ഇ- പാഠശാല – അയല്‍പക്ക പഠനകേന്ദ്രങ്ങളില്‍ സാമൂഹ്യ സന്ദര്‍ശനം തിങ്കളാഴ്ച

0
എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇ-പാഠശാല പദ്ധതി പ്രകാരം കണ്ടെത്തിയ 273 പൊതു പഠന കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച (13/07) സാമൂഹ്യ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഒഴികെയുള്ള സ്ഥലങ്ങളിലാണ് സന്ദർശനം നടത്തുക. കോവിഡ് 19 രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ ചില വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കല്‍പ്പറ്റയിലെ സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. സാമൂഹ്യ സന്ദര്‍ശനത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലിസ് മേധാവി ആര്‍. ഇളങ്കോ, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, മുന്‍ എം.എല്‍.എമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.കെ. റഷീദ്, പി.പി.എ. കരീം, കിഴക്കെയില്‍ അഹമ്മദ്, സരസമ്മ ടീച്ചര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. ഗഗാറിന്‍, വൈത്തിരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ. സുഗതന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം സീതാ ബാലന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍ സഹകരണ സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കാളികള്‍ ആവും. 
സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മൂപ്പൈനാട് പഞ്ചായത്തിലെ ഗോവിന്ദന്‍ പാറ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പ്രതിഭാ വായനശാല, മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍ തെനേരി സാംസ്കാരിക നിലയം, എന്‍.കെ. റഷീദ് കല്ലുപാടി കോളനി, പി.പി.എ കരീം മൂപ്പൈനാട് പഞ്ചായത്തിലെ മുക്കില്‍ പീടിക അംഗന്‍വാടി, കിഴക്കയില്‍ അഹമ്മദ് പുളിക്കല്‍ കുന്ന് അംഗന്‍വാടി, സരസമ്മ ടീച്ചര്‍ പറളിക്കുന്ന് അംഗന്‍വാടി, പി. ഗഗാറിന്‍ ചെമ്പട്ടി, കെ. സുഗതന്‍ നെടുങ്ങോട്, എം. മധു വൈശ്യം കോളനി,  സീതാ ബാലന്‍ കാവുംമുറ്റം അംഗന്‍വാടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ കല്‍പ്പറ്റ നഗരസഭ കണ്ടൈൻമെന്റ് സോണില്‍ നിന്നും മുക്തമാകുന്നതോടുകൂടെ  നഗരസഭയിലെ പൊതുപഠനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *