May 4, 2024

ഓണ്‍ലൈന്‍ പഠനം: 30 വിദ്യാര്‍ഥികള്‍ക്കു പ്രൊജക്ട് വിഷന്‍ ടി.വി നല്‍കി

0
Wyd 11 Project Vision.jpg

കല്‍പറ്റ-ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിനു കണിയാമ്പറ്റ പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള 30 വിദ്യാര്‍ഥികള്‍ക്കു ബംഗളൂരു പ്രൊജക്ട് വിഷന്‍ ടി.വി നല്‍കി. പ്രൊജക്ട് വിഷനുവേണ്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സിമി മാത്യു  ടി.വികള്‍ കൈമാറി.  വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ബിനു ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഷീന സുബൈര്‍, സെക്രട്ടറി ഉസ്മാന്‍, സ്‌നേഹാലയം പ്രതിനിധി കെ.സി.അനസ് എന്നിവര്‍ പങ്കെടുത്തു. 
പഞ്ചായത്തിലെ നിരവധി വിദ്യാര്‍ഥികള്‍  ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്നതു റഷീന സുബൈറാണ്  ശ്രദ്ധയില്‍പ്പെടുത്തിയതെന്നു പ്രൊജക്ട് വിഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ് പറഞ്ഞു. ഉദാരമതികളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ചാണ് ടെലിവിഷനുകള്‍ വാങ്ങിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *