May 14, 2024

ചുമട്ടുതൊഴിലാളിയുടെ മകൾ മുഴുവൻ സ്കോറും കരസ്ഥമാക്കി 1200 ൻ്റെ തിളക്കത്തിൽ

0
Img 20200715 Wa0034.jpg
                    മീനങ്ങാടി: ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ സ്കോറും കരസ്ഥമാക്കിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കെ.എസ് വിഷ്ണുമായയുടെ നേട്ടത്തിന് തിളക്കമേറെ.കൽപറ്റയിലെ ചുമട്ടുതൊഴിലാളിയായ ശിവാനന്ദൻ്റെയും വീട്ടമ്മയായ പുഷ്പലതയുടെയും മകളാണ്. മുട്ടിൽ എടപ്പെട്ടിയിലാണ് വീട്.പഠനത്തോടൊപ്പം പാഠ്യേതരമേഖലകളിലും മികവു പുലർത്തുന്ന ഈ മിടുക്കിക്ക് കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ സാമൂഹിക ശാസ്ത്രമേളയിലെ വാർത്താ വായനമത്സരത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. സ്കൂളിലെ നാഷനൽ സർവീസ് സ്കീമിലെ സജീവാംഗമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *