September 29, 2026

നൂറിന്റെ തിളക്കവുമായി ഏച്ചോം സര്‍വ്വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

0
IMG-20200715-WA0190.jpg
By ന്യൂസ് വയനാട് ബ്യൂറോ
  2019-20 പ്ലസ്ടു പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഏച്ചോം സര്‍വ്വോദയ. സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 117 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹരായി. ജസ്റ്റീന ബിനോയ്, അഞ്ജു കുര്യാക്കോസ്, അലീന റോസ് സജീവ്, അക്ഷയ മുരളീധരന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ A+ കരസ്ഥമാക്കി. 11 വിദ്യാര്‍ത്ഥികള്‍ 90% മുകളില്‍ മാര്‍ക്ക് നേടി ഉന്നതപഠനത്തിന് അര്‍ഹരായി. സുവര്‍ണ്ണ വിജയത്തിന് പിന്നില്‍ പ്രയത്‌നിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റിനെയും പിടിഎ അഭിനന്ദിച്ചു. പി ടി എ പ്രസിഡണ്ട് ഷിജു മരുതനനായില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ വില്‍സണ്‍ പുതുശ്ശേരി, പ്രിന്‍സിപ്പള്‍ തോമസ് വി.ഡി., ഡയറക്ടര്‍ ഫാ. ബിജു ജോര്‍ജ്, സിസ്റ്റര്‍ ജെസിപോള്‍, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *