June 13, 2026

കോൺഗ്രസ്‌ അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG-20200716-WA0046.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കാപ്പുംചാലിൽ ഡി.സി.സി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ  അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ എൽ പൗലോസ്, കെ പി സി സി സെക്രട്ടറി കെ കെ എബ്രഹാം, ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ ജെ പൈലി, അഡ്വ. എൻ കെ വര്ഗീസ്, സി അബ്‌ദുൾ അഷ്‌റഫ്‌, ബെന്നി അരിഞ്ചേർമല, പി ജെ ബേബി, വി ജെ ആന്റണി, ബാബു വലിയപടിക്കൽ, ഒ എം ജോർജ്, ജോൺസൺ ഇലവുങ്കൽ, സേവ്യർ മണിത്തൊട്ടി, ജോസ് നിലമ്പനാട്ട്, കെ ടി ദിനേശൻ, ലിസ്സി പത്രോസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവരെ സ്വീകരിക്കുകയും, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+കിട്ടിയ കുട്ടികളെ ആദരിക്കുകയും, പാവപെട്ട കുട്ടികൾക്കുള്ള ഖത്തർ ഇൻകാസ് നൽകിയ ടാബ് വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *