October 3, 2026

വിജയമന്ത്രങ്ങള്‍ക്ക് ഐഡിയ ഫാക്ടറിയുടെ പിന്തുണ

0
IMG-20200716-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദോഹ. :ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കി മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരത്തിന് 99 ഐഡിയ ഫാക്ടറി സി.സി.ഡി.യുടെ പിന്തുണ. വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കര്‍മോല്‍സുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ ഐഡിയ ഫാക്ടറിയുടെ പ്‌ളാറ്റ് ഫോമിലൂടെ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുമെന്ന് ചെയര്‍മാന്‍ മഞ്ചേരി നാസര്‍ അറിയിച്ചു.
ബന്ന ചേന്ദമംഗല്ലൂര്‍ ശബ്ദം നല്‍കി സുനീഷ് പെരുവയല്‍ സാങ്കേതികം നിര്‍വ്വഹിച്ച വിജയമന്ത്രങ്ങളുടെ പ്രായോജകര്‍ യൂഗോ പേവേയാണ്.
കേരളത്തിനകത്തകും പുറത്തും സംരംഭകരുടെ ഗുണപരമായ വളര്‍ച്ചക്കും പുരോഗതിക്കും നൂതനങ്ങളും കാര്യക്ഷമവുമായ പരിപാടികളിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയ ഐഡിയ ഫാക്ടറി കോവിഡ് കാലത്ത് സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സാണ് ഇത്തരമൊരു ലേഖന പരമ്പരക്ക് പ്രോല്‍സാഹനമായതെന്നും ഐഡിയ ഫാക്ടറിയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരോടും പൊതുവിലും ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസറിനോട് വിശേഷിച്ചും ഈ പരമ്പര കടപ്പെട്ടിരിക്കുന്നുവെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *