November 7, 2026

നവവധുവിന് കൊവിഡ് : വരന്റെ പിതാവിനെതിരെ കേസ്.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. :

ക്വാറൻ്റൈയിൻ  ലംഘനത്തിന്  മാനന്തവാടിയിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു.   ക്വാറൻ്റൈയിൻ ലംഘിച്ച് കറങ്ങി നടന്ന ബത്തേരി തയ്യിൽ കെ.എസ് നിയാസിന് എതിരെയും കഴിഞ്ഞ ദിവസം വിവാഹം നടത്തുകുകയും നവവധു കോവിഡ് രോഗം ബാധിക്കുകയും ചെയ്തതിനെ തുടർന്ന് വരൻ്റെ പിതാവ് എടവക ഗ്രാമ പഞ്ചായത്ത്   സ്വദേശിക്ക്  എതിരെയുമാണ്  മാനന്തവാടി പോലിസ് കേസ് എടുത്തത്..മാനന്തവാടി സെൻ്റ് ജോർജ്  യക്കോബായ  സുറിയാനി പള്ളിയിൽ ജൂലൈ പതിമൂന്നിനായിരുന്ന വിവാഹം നടന്നത്.വിവാഹത്തിന് ശേഷമാണ് വധുവിന് കോവിഡ് സ്ഥിരീക്കരിച്ചത്.ഇതിനെ തുടർന്ന് വിവാഹത്തിൽ പങ്കെടുത്ത മൂന്ന് വൈദികർ ഉൾപ്പെടെ അമ്പതോളം പേർ നിരീക്ഷണത്തിലുമാണ്.
പള്ളിയിൽ  കഴിഞ്ഞ ദിവസം അണു നശീകരണം നടത്തിയിരുന്നു. ഇടവകയിലെ രണ്ട് വൈദികരും നിരീക്ഷണത്തിൽ ആയതിനാൽ ഞായറാഴ്ച കുർബാന ഒഴിവാക്കി.
      ബത്തേരി സ്വദേശി നിയാസ്  ബത്തേരിയിൽ  ക്വാറൻ്റൈനിൽ കഴിയവെ സ്രവം  പരിശോധക്ക് എടുത്ത് ശേഷം മാനന്തവാടി അമ്പുകുത്തിയിലെ വാടക ക്വാർട്ടേസിൽ തമാസിച്ചു വരികയായിരുന്നു.ഇയാളുടെ പരിശോധന ഫലം കോവിഡ് പോസ്റ്റിവായിരുന്നു.ഇയാൾക്ക് എതിരെയുമാണ് കേസ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *