November 7, 2026

തൊഴിലിൻ്റെ വേർതിരിവില്ലാതെ പതിനായിരം രൂപ പെൻഷൻ നൽകണം: വൺ ഇന്ത്യ വൺ പെൻഷൻ

0
IMG-20200721-WA0165.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പെൻഷൻ സാർവ്വത്രീകമായി ഏകീകരിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ ഭാരവാഹികൾ.60 കഴിഞ്ഞ എല്ലാവർക്കും തൊഴിലിൻ്റെ വേർതിരിവില്ലാതെ പതിനായിരം രൂപ പെൻഷൻ നൽകണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള സമത്വ അവകാശം കണക്കിലെടുത്ത് വേർതിരിവില്ലാതെ 60 വയസ് കഴിഞ്ഞവർക്ക് പതിനായിരം രൂപ പെൻഷൻ അനുവദിക്കണം. പെൻഷൻ എന്നത് ജനപ്രതിനിധികൾക്കും സർക്കാർ ഉദ്യോഗസ്ഥർമാർക്കും മാത്രം എന്നത് ശരിയല്ല. എല്ലാ സർക്കാർ ഓഫീസുകളിലും സേവനാവകാശ നിയമം നടപ്പിയാക്കുകയും അനാവശ്യ തസ്തികകളിലെ ഒഴിവാക്കി മന്ത്രിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യണം. ഇത് സംബദ്ധിച്ച് പത്ത് ഇന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കും കേരളത്തിലെ മുഴുവൻ എം.എൽ.എ.മാർക്ക് സംഘടന നൽകിയതായി ഭാരവാഹികൾ പറഞ്ഞു . വാർത്താസമ്മേനത്തിൽ മുരളീധരൻ വെള്ളമുണ്ട, മമ്മുട്ടി മാസ്, പി.എ.ജോൺ നാമല, കെ.മമ്മൂട്ടി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *