ബീവറേജസ് ഔട്ട് ലെറ്റിൽ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമെന്ന് ജില്ലാ കലക്ടർക്ക് കൗൺസിലറുടെ പരാതി.
ബീവറേജസ് ഔട്ട് ലെറ്റിൽ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമെന്ന് ജില്ലാ കലക്ടർക്ക് കൗൺസിലറുടെ പരാതി
ചുവടെ.
ജില്ലാ കലക്ടർ മുമ്പാകെ , അഡ്വ . അബ്ദുൾ റഷീദ് പി . , കൗൺസിലർ , മാനന്തവാടി മുൻസിപ്പാലിറ്റി , വി.സി. റോഡ് , മാനന്തവാടി ബോധിപ്പിക്കുന്നത് , സർ , കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടി മുൻസിപ്പാലി റ്റിയിലടക്കം പല പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടി ട്ടുണ്ട് . സാമൂഹ്യ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖല കളിലും മുൻകരുതൽ എടുത്താണ് മുന്നോട്ട് പോകുന്നത് . ആളുകൾ ധാരാളം വന്നുപോകുന്ന സ്ഥലങ്ങളിൽ ആളുകൾക്ക് പ്രവേശിക്കുന്നതിനും തിരികെ ഇറങ്ങുന്നതിനും രണ്ട് വഴികൾ വേണമെന്നിരിക്കെ , മാനന്തവാടി ബിവറേജ് കോർപ്പറേഷനിലും നിലവിൽ മുൻസിപ്പാലിറ്റി അടക്കം നോട്ടീസ് നൽകി ഇല്ലീഗൽ കൺസ്ട്രക്ഷനായി കണ്ടെത്തിയ വരാന്ത അടക്കം പാർട്ടീഷൻ ചെയ്ത് ഗ്രിൽ സ്ഥാപിച്ചിരിക്കുന്ന അവസ്ഥ നിലവിലിരിക്കെ , ഒരാൾക്കുമാത്രം ക്യൂ നിൽക്കാൻ സൗകര്യമുളള സ്ഥലത്തുകൂടിയാണ് മദ്യം വാങ്ങുന്നവരും മദ്യം വാങ്ങി തിരിച്ചുപോകുന്നവരും പോകുന്നത് . പരസ്പരം കൂട്ടിമുട്ടാതെ ആളുകൾക്ക് തിരികെ പോകാൻ കഴിയില്ല . ഇത് സർക്കാരി ന്റെയും ജില്ലാ ഭരണകൂടത്തിന്റെയും എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളുടെയും ലംഘ നമാണ് . ആയത് സാമൂഹ്യ വ്യാപനം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലമായി കണക്കാക്കി അടച്ചുപൂട്ടാൻ ഉത്തരവുണ്ടാകണമെന്ന് അപേക്ഷ . കൂടാതെ പല സമയങ്ങളിലും ടോക്കൺ ആകുന്നതുവരെ ആളുകൾ കൂട്ടംകൂടി നിൽക്കുകയും വാഹനങ്ങൾ ധാരാളം ഈ പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നതും കാണുന്നുണ്ട് . ആയതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര നടപടി ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു .
എന്ന് ,
അഡ്വ . അബ്ദുൾ റഷീദ് പി . കൗൺസിലർ , മാനന്തവാടി മുൻസിപ്പാലിറ്റി . 25 -ാം ഡിവിഷൻ മാനന്തവാടി ടൗൺ




Leave a Reply