May 17, 2024

രണ്ടര കോടി രൂപയുടെ വികസന പ്രവൃത്തികൾ കൗൺസിൽ അംഗീകാരമില്ലാതെ വെട്ടിമാറ്റിയതായി ആരോപണം.

0
മാനന്തവാടി മുനിസിപ്പാലിറ്റിയിൽ ഈ സാമ്പത്തിക വർഷം നടപ്പാക്കേണ്ട  രണ്ടര കോടി രൂപയുടെ വികസന പ്രവർത്തികൾ കൗൺസിൽ അംഗീകാരമില്ലാതെ വെട്ടിമാറ്റിയതായി പ്രതിപക്ഷമായ യു.ഡി.എഫ്.ഇത് സംബദ്ധിച്ച് സെക്രട്ടറിക്ക് പരാതി നൽകിയതായും പ്രതിപക്ഷ പാർലിമെൻ്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ.അതെ സമയം പുതിയ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പദ്ധതികൾ വെട്ടി ചുരുക്കിയതെന്ന് ഭരണസമിതി
ഡി.പി.സി.അംഗീകാരം ലഭിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ച പ്രവർത്തികളാ കൗൺസിൽ യോഗം പോലും ചേരാതെ ഭരണ സമിതി വെട്ടിമാറ്റിയത്. ഡിവിഷനുകളിൽ നടകേണ്ട റോഡ് പ്രവർത്തികൾ ഉൾപ്പെടെ വികസന പ്രവർത്തികൾ മുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഗ്രാൻ്റ് 70 ലക്ഷം, പ്ലാൻ ഫണ്ട് 10 ലക്ഷത്തി അമ്പതിനായിരം, റോഡ് വിഭാഗത്തിൽ 75 ലക്ഷം, തനത് ഫണ്ട് 77 ലക്ഷം, ട്രൈബൽ ഫണ്ട് മൂന്നരലക്ഷം, നോൺ റോഡ് ഫണ്ട് 2 ലക്ഷം തുടങ്ങി നഗരസഭയിൽ നടപ്പാകേണ്ട രണ്ടര കോടി രൂപയും പദ്ധതികളാണ് ഭരണസമിതിയായ സി.പി.എം വെട്ടിമാറ്റിയത് നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയതായി ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു . അതെ സമയം പുതിക്കിയ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് കോൺഗ്രീറ്റ് പോലുള്ളവർക്കുകൾ ചെയ്യുമ്പോൾ പുതുക്കിയ മാനദ്ധണ്ഡ പ്രകാരം ചിലവഴികേണ്ട തുക പരിമിതപ്പെടുത്തിയതുകൊണ്ടാണ് പദ്ധതികളിൽ മാറ്റം വന്നതെന്ന് ഭരണസമിതി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *