വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ സി.പി.എം. കമ്മീഷൻ ഏജന്റായി മാറിയെന്ന് ബി.ജെ.പി.
കൽപ്പറ്റ. : വയനാട് മെഡിക്കൽ എന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്നത്തിന് നിറം പകരുന്നതിന് പകരം ഈ വിഷയത്തിൽ സി.പി.എം. കമ്മീഷൻ ഏജന്റായി മാറിയെന്ന് ബി.ജെ.പി. ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുമ്പ് പറഞ്ഞിരുന്ന രണ്ട് ഭൂമികളെ ഒഴിവാക്കി വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള ഉള്ള തീരുമാനം നം ഏത് ചേതോവികാരം പേരിലാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും ജില്ലാ പ്രസിഡണ്ട് സജി ശങ്കർ ആവശ്യപ്പെട്ടു. തീരുമാനം സദുദ്ദേശപരമാണങ്കിൽ ബിജെപി സ്വാഗതം ചെയ്യും. എന്നാൽ ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് പിന്നിൽ ചില ദുരൂഹതകൾ ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളേജ് വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്ന കാര്യം ആദ്യം നാളെ ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply