October 2, 2026

സമ്പർക്ക രോഗികൾ കൂടുന്നു. : വയനാട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് : 190 പേർ കൂടി നിരീക്ഷണത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (22.07.20) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. 182 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. 
ജൂലൈ നാലിന് മുംബൈയില്‍ നിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (32 വയസ്സ്), ജൂലൈ 18ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29), കര്‍ണാടകയില്‍ നിന്നു വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികള്‍ (42 കാരിയും 21 കാരനും) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.07.20) പുതുതായി നിരീക്ഷണത്തിലായത് 190 പേര്‍. 251 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3012 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13740 സാമ്പിളുകളില്‍ 11971 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11657 നെഗറ്റീവാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *