May 17, 2024

തൊണ്ടർനാട് പഞ്ചായത്തിൽ ആരോഗ്യ വകുപ്പിനും ഏകോപനം നഷ്ടപ്പെട്ടു: യു.ഡി.എഫ് മെമ്പർമാർ

0
. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കഴിഞ്ഞ ഭരണസമിതി യോഗത്തിൽ വരെ എല്ലാവരുടെയും കൂട്ടമായ പ്രവർത്തനത്തെ പുകഴ്ത്തി പറയുകയും ബാംഗ്ലൂരിൽ നിന്ന് വന്ന രോഗിയെ കണ്ടെത്തുന്നതിൽ തെറ്റുകൾ പറ്റിയിട്ടുണ്ട് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഏകോപനമില്ലാത്തതിനെ എതിർക്കുകയും  രാഷ്ട്രീയത്തിന് അതീതമായി ഈ മഹാ മാരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിക്കുകയും  ചെയ്തിട്ടും തൊണ്ടർനാട്ടിലെ കോവിഡ് രോഗത്തിൻ്റെ ആരംഭം മറച്ചു വച്ച് കോവിഡ് പോസിറ്റീവ് ആയ ഒരാൾ  UDF കാരനാണെന്നു മനസ്സിലാക്കി കോവിഡ് രോഗത്തിന് രാഷ്ട്രീയ മാനം  നൽകി തുടർ ഭരണം സ്വപ്നം കണ്ട ചില ആളുകളുടെ ഹീനവും നീചവുമായ  രാഷ്ട്രീയ കളിയാണ് ഇത്തരത്തിൽ ഗ്രാമ  പഞ്ചായത്തിനെ കോവിഡ് വ്യാപന മേഖലയാക്കി മാറ്റിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ഇക്കാര്യത്തിൽ ഒഴിഞ്ഞുമാറാൻ കഴിയില്ല.കഴിഞ്ഞ 5 വർഷമായി പ്ലാൻ ഫണ്ട് വീതം വെച്ച് നൽകുക എന്നതല്ലാതെ ഭരണസമിതിയുടെ പ്രത്യേകമായ ഒരു പദ്ധതിയും ഉണ്ടായിട്ടില്ല. ഭരണസമിതി യോഗത്തിൽ എതിർക്കേണ്ടതിനെ എതിർത്തിട്ടുണ്ട്. സിപിഎം നെ  പോലെ എന്തിനെയും എതിർക്കുക UDF ന്റെ നയമല്ല  വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും സ്വജനപക്ഷ പാതവും  ഏകാതിപത്യ സമീപനവും മുഖമുദ്രയാക്കിയ ഈ  ഭരണസമിതി കോവിഡ് വിഷയത്തിൽ കാണിച്ച ഈ രാഷ്ട്രീയ തരംതിരിവ് അങ്ങേയറ്റം അപലപനീയമാണെന്നും. ഇത് ഈ ഭരണസമിതിയുടെ പ്രവർത്തനത്തിലെ ഏറ്റവും വലിയ കളങ്കമാണുന്നും ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഞങ്ങൾ കാണുന്നു. ഈ വിഷയത്തിൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.                                  എന്ന്,                                                           ഗ്രാമ പഞ്ചായത്ത്‌ യു.ഡി.എഫ്  മെമ്പർമാരായ                                       മുസ്തഫ മോന്തോൽ,      ഗ്രേസി ടീച്ചർ, അനീഷ് പി, ശ്രീജ രാജേഷ്, ആൻസി ജോയി, അസ്ഹർ അലി, മൈമൂന.കെ. എ.

എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *