മാനന്തവാടിയിലെ പഴകിയ കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യം ഉയരുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി ∙ തലശ്ശേരി റോഡിൽ പാൽ സൊസൈറ്റി റോഡ് ആരംഭികുന്ന ഭാഗത്ത്
കാലപ്പഴക്കത്താൽ ജീർണ്ണിച്ച് ജീവനു ഭീക്ഷണിയായി നിലകൊള്ളുന്ന കെട്ടിടം
പൊളിച്ച് നീക്കണണെന്ന ആവശ്യം ഉയരുന്നു. മഴക്കാലം ശക്തമാകുന്നതോടെ
കെട്ടിടം നിലം പൊത്തുമെന്ന ഭീതിയിലാണ് ജനങ്ങൾ. ഇതിന് മുൻപ് ഇവിടെ
ഇതുപോലാള്ള പഴകിയ കെട്ടിടം മഴക്കാലത്ത് പൊളിഞ്ഞു വീണ് ആളുകൾ
മരിച്ചിരുന്നു. പൗരന്റെ ജീവനുവേണ്ട സംരക്ഷണം നൽകാതിരിക്കുന്നത്
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും കെട്ടിട ഉടമയും തമ്മിലുള്ള ബന്ധമാണ് ഇതിന്
പിന്നിലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അടിയന്തിരമായി ഈ കെട്ടിടം
പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം പരാതി
നൽകിയിട്ടുണ്ട്. എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകാത്ത പക്ഷം
പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് മഹാത്മ റസിഡന്റ്സ് അസോസിയേഷൻ.
കെട്ടിടത്തിന്റെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് സബ് കലക്ടർക്ക്
നൽകിയിട്ടുള്ളതാണെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. 
.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *