അനുശോചന ഫ്ലക്സ് നശിപ്പിച്ചതായി പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മലവയൽ: ഡി.വൈ.എഫ് ഐ മലയവയൽ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ച അനുശോചന ഫ്ലക്സ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. മലവയൽ സ്വദേശി ഷിഹാബുദ്ദീൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് മേഖലയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി കഴിഞ്ഞ ദിവസം മലവയൽ ജംഗ്ഷനിൽ  ഫ്ലക്സ് സ്ഥാപിച്ചിരുന്നു. എന്നാൽ തലേന്ന് രാത്രി ഏതോ സാമൂഹ്യ വിരുദ്ധർ ഫ്ലക്സ് ഒന്നടങ്കം കീറി നശിപ്പിച്ചതായി പറയുന്നു. മരിച്ച വ്യക്തിയോടുള്ള ആദരസൂചകമായി സ്ഥാപിച്ച ഫ്ലക്സ് നശിപ്പിച്ചത് അങ്ങേയറ്റം കാടത്വ പരമാണെന്ന് ഡി.വൈ.എഫ്.ഐ മലയ വയൽ യൂണിറ്റ് പ്രസിഡൻ്റ് വി.കെ.രതീഷ് പറഞ്ഞു. ധിക്കാരപരമായ ഇത്തരം നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് ഡി.വൈ.എഫ്.ഐ യുടെ തീരുമാനം.യൂണിറ്റ് സെക്രട്ടറി ജിതിൻ, അംഗങ്ങളായ സനൂപ്, വിനീഷ് , തുടങ്ങിയവർ സംസാരിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *