സംസ്ഥാനത്ത് വികസനപദ്ധതികൾ ചെന്നെത്തുന്നത് അഴിമതിയിലും സ്വജനപക്ഷപാതത്തിലും: ഉമ്മൻ ചാണ്ടി


Ad

കല്പ്പറ്റ: കല്പ്പറ്റ മുന്‌സിപ്പൽ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില് തിരഞ്ഞെടുപ്പ് 2020 വികസനചര്ച്ച സംഘടിപ്പിച്ചു. മുൻ  മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സര്ക്കാരിന്റെ ഏത് വികസനപദ്ധതിയും സ്വജനപക്ഷപാതത്തിലും, അഴിമതിയിലുമാണ് ചെന്നെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തുമെന്ന് പറയേണ്ടതിന് പകരം, തെറ്റ് ഞങ്ങള് ചെയ്യും, അത് പറയുന്നവരെ കൈകാര്യം ചെയ്യുമെന്ന നിലപാടാണ് സര്ക്കാര് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മിണ്ടിയാല് കേസെടുക്കുന്ന വിധത്തില് തിടുക്കപ്പെട്ട് ഓര്ഡിനന്‌സിറക്കി അത് 24 മണിക്കൂറില് പിന്വലിക്കേണ്ടി വന്ന അവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയും പിണറായിയും ഒരേ രീതിയിലാണ് മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കര്ഷകരെ തൃപ്തിപ്പെടുത്തുന്നതൊന്നും ബില്ലിലില്ലെന്നതിന്റെ തെളിവാണ് മോദിയുടെ മൗനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
എ പി ഹമീദ് അധ്യക്ഷനായിരുന്നു. കെ സി റോസക്കുട്ടിടീച്ചർ , ഐ സി ബാലകൃഷ്ണന്, എന് ഡി അപ്പച്ചന്, കെ കെ അബ്രഹാം, പി പി ആലി, റസാഖ് കല്പ്പറ്റ, സി ജയപ്രസാദ്, ഗിരീഷ് കല്പ്പറ്റ, ജി വിജയമ്മ ടീച്ചർ , എൻ. ഡി അപ്പച്ചൻ , പി പി ഷൈജൽ, സാലി റാട്ടക്കൊല്ലി തുടങ്ങിയവരും സ്ഥാനാര്ത്ഥികളും, വാർഡ് യു ഡി ഫ് ഭാരവാഹികളും പങ്കെടുത്തു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *