April 26, 2024

യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി

0
Img 20201203 Wa0181.jpg
കല്പ്പറ്റ: വയനാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് യു ഡി എഫ് ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ജില്ലയിലെ പാർപ്പിട രംഗത്തുള്ള അപര്യാപ്തത, കുടിവെള്ളക്ഷാമം എന്നിവ പരിഹരിക്കുന്നതിനായി പദ്ധതികള്, ആദിവാസി കുടുംബങ്ങളിലെ വിദ്യാര്ഥികള്ക്ക് വിദ്യാഭ്യാസ പദ്ധതി, ആദിവാസി സ്ത്രീകള്ക്ക് പ്രത്യേക തൊഴില് പദ്ധതി, കുടുംബശ്രീ മുഖേന വിവിധ പദ്ധതികള്, ജില്ലയിൽ  തൊഴിലധിഷ്ഠിത കോഴ്‌സുകൾ  കൊണ്ടുവരുന്നതിനായി പദ്ധതികള് എന്നിങ്ങനെ സര്വമേഖലകളുടെയും വികസനം ഉള്‌പ്പെടത്തിക്കൊണ്ടുള്ള പദ്ധതികളാണ് പ്രകടനപത്രികയിൽ  ഉള്‌പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ, കാര്ഷിക മേഖലകളുടെ വികസനവും യു ഡി എഫ് ലക്ഷ്യമിടുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ  നല്കി വയനാട്ടിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നതിന് പകരം യു ഡി എഫ് സര്ക്കാർ   ആരംഭിച്ചതും, എല് ഡി എഫ് സര്ക്കാര് അട്ടിമറിച്ചതുമായ വയനാട് മെഡിക്കൽ  കോളജ്, റെയില്പാത, ബദല്പാത, വന്യമൃഗശല്യത്തിന് പരിഹാരം എന്നിങ്ങനെ ജില്ല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങളില് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് കൊണ്ട് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക് മുമ്പില് ശക്തമായ സമ്മര്ദ്ദം ചെലുത്തി വയനാടിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് പരമാവധി പരിശ്രമങ്ങള് ഉണ്ടാവുമെന്ന ഉറപ്പും പ്രകടനപത്രികയില് നല്കുന്നുണ്ട്. മുന്മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‌സെക്രട്ടറിയുമായി ഉമ്മന്ചാണ്ടി ജില്ലാ ചെയര്മാന് പി പി എ കരീമിന് നല്കിക്കൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കണ്വീനർ  എന് ഡി അപ്പച്ചൻ , കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടിടീച്ചർ , ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ  എം എൽ . എ, പി കെ ജയലക്ഷ്മി, കെ കെ അബ്രഹാം, പി പി ആലി, കെ കെ അഹമ്മദ്ഹാജി, ചിന്നമ്മ ജോസ്, ജി വിജയമ്മടീച്ചർ, ബിനുതോമസ്, ഗോകുല്ദാസ് കോട്ടയിൽ , ഷംസാദ് മരയ്ക്കാർ  തുടങ്ങിയവരും സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *