ഇടത് വലത് മുന്നണികള്‍ വനവാസികളെ വോട്ട് ബാങ്കാക്കുന്നു: സി.കെ പത്മനാഭന്‍


Ad
കല്‍പ്പറ്റ: ഇടത് വലത് മുന്നണികള്‍  വനവാസികളുടെ അടിസ്ഥാന വിഷയങ്ങളില്‍ ഇടപെടുന്നതിന് പകരം അവരെ വോട്ട് ബാങ്കായി മാറ്റുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ പത്മനാഭന്‍. വയനാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയ അദ്ദേഹം ജില്ലയിലെ വിവിധ കേന്ദ്രങ്ങല്‍ സന്ദര്‍ശിച്ച് ചാലിഗദ്ദ കോളനി നിവാസികളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് പ്രളയത്തിലും മുങ്ങിപ്പോയ കോളനിക്കാരെ സംരക്ഷിക്കുന്നതിന് പകരം ഉപദ്രവിക്കുന്ന നടപടികളാണ് ഇരുമുന്നണികളും സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇവിടെ പാലിക്കപ്പെട്ടില്ല. ചിലര്‍ക്ക് ലഭിച്ച ഭൂമി എവിടെയാണെന്ന് തന്നെ അവര്‍ക്ക് അറിയില്ല.  ചിലര്‍ക്ക് ലഭിച്ചതാകട്ടെ മലമുകളിലും. വാസയോഗ്യമല്ലാത്ത ഭൂമി നല്‍കി ഇവരെ വഞ്ചിക്കുകയാണ്. ഇതിനെതിരെയുള്ള ജനരോഷം ഇരുമുന്നണികളും നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി  വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ അ 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *