ജയലക്ഷ്മിയുടെ തട്ടകത്തിൽ വനിതാപ്പോര് : തട്ടുപൊളിപ്പൻ പ്രചരണവും.

കല്‍പ്പറ്റ:
തുടര്‍ച്ചയായി മൂന്നാംവട്ടവും വിജയം ഉറപ്പിക്കാന്‍ യു.ഡി.എഫ്.
പിടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ എല്‍.ഡി.എഫ്.
വോട്ടെണ്ണം ഇരട്ടിയാക്കാന്‍ എന്‍.ഡി.എ
. ലക്ഷ്യപൂര്‍ത്തീകരണത്തിന് തന്ത്രങ്ങള്‍ മെനയുന്ന മൂന്നു മുന്നണികളും വയനാട് ജില്ലാ പഞ്ചായത്തിലെ തവിഞ്ഞാല്‍ ഡിവിഷനില്‍ നടത്തുന്നതു തട്ടുപൊളിപ്പന്‍ പ്രചാരണം.
തവിഞ്ഞാല്‍ പഞ്ചായത്ത് പൂര്‍ണമായും(22 വാര്‍ഡുകള്‍) തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒന്ന്,രണ്ട്,11,12,13,14,15 വാര്‍ഡുകളും ചേരുന്നതാണ് തവിഞ്ഞാല്‍ ഡിവിഷന്‍.ഇക്കുറി പട്ടികവര്‍ഗ വനിതയ്ക്കു സംവരണം ചെയ്തതാണ് മണ്ഡലം.30,000നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.
തവിഞ്ഞാല്‍ പഞ്ചായത്ത് പൂര്‍ണമായും(22 വാര്‍ഡുകള്‍) തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒന്ന്,രണ്ട്,11,12,13,14,15 വാര്‍ഡുകളും ചേരുന്നതാണ് തവിഞ്ഞാല്‍ ഡിവിഷന്‍.ഇക്കുറി പട്ടികവര്‍ഗ വനിതയ്ക്കു സംവരണം ചെയ്തതാണ് മണ്ഡലം.30,000നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.
മഹിളാകോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം വൈസ് പ്രസിഡന്റും സംസ്ഥാന വനിതാ ഹോക്കി മുന്‍ താരവുമായ മീനാക്ഷി രാമനാണ് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി.തവിഞ്ഞാല്‍ പഞ്ചായത്ത് സിറ്റിംഗ് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയഷന്‍ തവിഞ്ഞാല്‍ വില്ലേജ് വൈസ് പ്രസിഡന്റും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയംഗവുമായ അനിഷ സുരേന്ദനാണ് എല്‍.ഡി.എഫിനുവേണ്ടി മത്സരരംഗത്ത്.എടമന പട്ടികവര്‍ഗ സഹകരണ സംഘം ഡയറക്ടര്‍ ബിന്ദു ബാബുവാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്തു തെരഞ്ഞെടുപ്പുഗോദയില്‍.2015ല്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ജനവിധി തേടിയവരാണ് മൂന്നു സ്ഥാനാര്‍ഥികളും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസിലെ എ.പ്രഭാകരനാണ് ഡിവിഷനില്‍ വിജയഹാസം പൊഴിച്ചത്.315 വോട്ടായിരുന്നു ഭൂരിപക്ഷം.ഇക്കുറി ഭൂരിപക്ഷം മെച്ചപ്പെടുത്താമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ കനത്ത വെല്ലുവിളിയാണ് എല്‍.ഡി.എഫ്,എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്നത്.ഡിവിഷനില്‍ വിജയക്കൊടി നാട്ടാനാകുമെന്നതില്‍ സ്ഥാനാര്‍ഥിക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും സന്ദേഹമില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു 5,875 വോട്ടാണ് ലഭിച്ചത്.ഇത്തവണ ഇതിന്റെ ഇരട്ടിക്കടുത്തു വോട്ട് എന്‍.ഡി.എ നേടുമെന്നു ഡിവിഷനില്‍ മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന വി.എ.സുരേഷ്ബാബു പറയുന്നു.
കര്‍ഷകരും കര്‍ഷക-തോട്ടം തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടുന്നതാണ് ഡിവിഷനിലെ സമ്മതിദായകര്‍.വികസനവും ആദിവാസി-തൊഴിലാളി ക്ഷേമവും തവിഞ്ഞാലില്‍ പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങളാണ്.മോഡി സര്‍ക്കാര്‍ ഗ്രാമീണ ജനതയ്ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.എയുടെ വോട്ടുപിടിത്തം.
കാപ്പാട്ടുമല മക്കോല അയനിമൊട്ടമ്മല്‍ രാമന്റെ ഭാര്യയാണ് 45കാരിയായ മീനാക്ഷി.രാഹുല്‍ എം.രാമന്‍,റോഹന്‍ എം.രാമന്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
തലപ്പുഴ ഗോദാവരി കോളനിയിലെ സുരേന്ദ്രന്റെ ഭാര്യയാണ് 33 കാരിയായ അനിഷ.സനുഷ്,സംഗീത എന്നി മക്കളും അടങ്ങുന്നതാണ് കുടുംബം.
തവിഞ്ഞാല്‍ വിമലനഗര്‍ വെള്ളരിവീട്ടില്‍ ബാബുവിന്റെ ഭാര്യയാണ് 36കാരിയായ ബിന്ദു.ആദിത്യ ബാബു മകനാണ്.



Leave a Reply