വാഷ് സഹിതം പിടികൂടിയ ആളെ റിമാൻഡ് ചെയ്തു.

ചാരായം നിർമ്മിക്കാനാവശ്യമായ വാഷ് സൂക്ഷിച്ചുവച്ച കുറ്റത്തിന് വാളാട് കാരച്ചാൽ സ്വദേശിയായ വലിയ മുറ്റം വീട്ടിൽ ഉണ്ണികൃഷ്ണൻ 59/20 എന്നയാളെ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ശറഫുദീൻ ടി യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 45 ലിറ്റർ വാഷ് കണ്ടെത്തി. മാനന്തവാടി ജെ.എഫ്. സി.എം. ( രണ്ട്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ബാബു മൃദുൽ ഇ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ് വിജയൻ, ജ്യോബിഷ് കെ. യു, വിപിൻ വിൽസൺ,സാലിം.ഇ, സിബിജ പി.പി,എന്നിവർ പങ്കെടുത്തു



Leave a Reply