May 18, 2024

പോസ്റ്റൽ ബാലറ്റ് പേപ്പറുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തുന്നതായി പരാതി.

0
കോവിഡ് – 19 രോഗികൾക്കും, ക്യാറന്റയിനിൽ കഴിയുന്നവർക്കും വോട്ടവകാശം ഉപയോഗപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള സ്പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തുന്നതായി കെ.പി.സി.സി. സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.. 1 – 12 – 2020 മുതൽ കോവിഡ് – 19 രോഗികൾക്കും, ക്വാറന്റയിനിൽ കഴിയുന്നവർക്കും സ്പെഷൽ ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനം ഇലക്ഷൻ കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യഥാസമയം ബാലറ്റ് പേപ്പർ എത്തിച്ചു കൊടുക്കാതെ വോട്ടവകാശം നിഷേധിക്കുയാണ്. സംസ്ഥാന സർക്കാരിലേയും കേന്ദ്ര സർക്കാരിലേയും ഒരു വിഭാഗം ജീവനക്കാർ ഇടതുമുന്നണിയ്ക്കു വേണ്ടി , കോവി ഡ് – 19 രോഗികളുടെയും, ക്വാറന്റയിനിൽ കഴിയുന്നവരുടെയും വോട്ടവകാശം അട്ടിമറിക്കുകയാണന്ന് ഏബ്രഹാം കുറ്റപ്പെടുത്തി.
ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട്
കോവി ഡ് – 19 രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *